തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ( കൈല ) യും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ( കില ) യും സംയുക്തമായി യുവശക്തി എന്ന പേരില്‍ കേരളത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപന യുവ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. വയനാട് ജില്ലയില്‍ നിന്നും ജില്ലയെ പ്രതിനിധികരിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ദേവ് സി. എ സംസാരിച്ചു. ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളും, ചുരം ബദ്ധല്‍ റോഡും, വന്യമൃഗശല്യം, രാത്രി കാല യാത്ര നിരോധനം, ജില്ലയിലെ കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലവര്‍ദ്ധനവ് അടക്കമുള്ള പ്രശ്‌നങ്ങള്‍ സംഗമത്തില്‍ ഉന്നയിച്ചു.
അഭിപ്രായങ്ങൾ (Comments)