തിരുവനന്തപുരം: കനത്ത മഴയില്‍ വലയുകയായിരുന്നു ജൂലൈ മാസത്തിലെ പല ദിവസങ്ങളിലും കേരളം. തെക്കന്‍ കേരളത്തില്‍ വലിയ ഭീഷണിയുയര്ത്തിയില്ലെങ്കിലും വടക്കും മധ്യകേരളത്തിലും മഴക്കെടുതിയില്‍ ജനം വലഞ്ഞു. എന്നാല്‍ ജൂലൈ മാസം അവസാനിക്കുമ്പോള്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനമാകുന്നു എന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ സൂചനയും അത് തന്നെയാണ് വ്യക്തമാക്കുന്നത്.ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെന്നത് ആശ്വാസമാണ്.
ഇതൊടൊപ്പം തന്നെ മത്സ്യ തൊഴിലാളികള്‍ക്കും ആശ്വാസമാകുന്ന അറിയിപ്പാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യതൊഴിലാളി പ്രത്യേക ജാഗ്രതാ നിര്‍ദേശം
02-08-2023 വരെ തെക്കന്‍ ശ്രീലങ്കന്‍ തീരത്തിന്റെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, 03-08-2023 വരെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള കോമോറിന് പ്രദേശങ്ങളിലും, 31-07-2023 ന് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കൂടാതെ 03-08-2023ന് മധ്യ ബംഗാള്‍ ഉള്‍ക്കടലിലും, 01-08-2023 മുതല്‍ 02-08 -2023 വരെ വടക്കന്‍ ആന്ധ്രാപ്രദേശ് തീരം, മധ്യ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
03-08-2023 വരെ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
03-08-2023 വരെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, 31-07-2023 ന് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, 01-08-2023 ന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, 03-08-2023 ന് ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
അഭിപ്രായങ്ങൾ (Comments)