കേരളം

കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചെന്ന കേസ്്; പ്രതിയെ അറസ്റ്റ് ചെയ്തു

 കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചെന്ന കേസ്്; പ്രതിയെ അറസ്റ്റ് ചെയ്തു

 

പെരിന്തല്‍മണ്ണ: കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റിലായി.വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശിയും പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസിച്ചുവരുന്നതുമായ താന്നിക്കാട്ടില്‍ സെയ്ഫുള്ള (47)യെ ആണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്ത് അറസ്റ്റുചെയ്തത്. വയനാട്ടില്‍നിന്ന് ആംബുലന്‍സില്‍ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. 

നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തും. പ്രതിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പേരടങ്ങുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് സ്വദേശിനി  പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ