കേരളം

വോയിസ് ഓഫ് ആദം; 'സ്വര്‍ഗീയ ഗീതികള്‍'ക്ക് തിരിതെളിഞ്ഞു

 വോയിസ് ഓഫ് ആദം;  'സ്വര്‍ഗീയ ഗീതികള്‍'ക്ക്  തിരിതെളിഞ്ഞു

 

എറണാകുളം: വോയിസ് ഓഫ് ആദം (ബാനര്‍) എന്ന  ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക്ക് പ്രൊഡക്ഷന്‍സ്  വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള കലാകാരന്‍മാരുടെ കൂട്ടായ്മയില്‍ ആരംഭിക്കുന്ന ഏറ്റവും പുതിയ മ്യൂസിക്ക് പ്രോഗ്രാമായ 'സ്വര്‍ഗീയ ഗീതികള്‍' ക്കു  ഗായകനും, അധ്യാപകനുമായ ഫാദര്‍ വിപിന്‍ കുരിശുതറ സിഎംഐ എറണാകുളം ഗീതം സ്റ്റുഡിയോയില്‍ വച്ച ചടങ്ങില്‍ തിരിതെളിയിച്ചു. ഇതില്‍ പ്രധാനമായും പുതിയ ഗായകാരെ പരിചയപെടുത്തുന്നതോടൊപ്പം പ്രശസ്ത ഗായകരുടെ സാന്നിധ്യവും ഈ പ്രോഗ്രാമില്‍ ഉണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയെല്ലാം രചനയും സംഗീതവും സ്വീകരിച്ചു കൂടുതലും കേരളത്തില്‍ ഉള്ള പുതിയ ഗായകരെ കണ്ടെത്തി ചെയ്യുന്ന ഈ പ്രോഗ്രാം ക്രിസ്തീയ ഭക്തി ഗാന രംഗത്ത് പുതിയൊരു വഴി തിരിവാകും എന്ന്തിരിതെളിയിക്കല്‍ ചടങ്ങില്‍ ഫാദര്‍ വിപിന്‍ കുരിശുതറ പറഞ്ഞു. ഈ പ്രോഗ്രാമിന്റെ അഡ്മിനിസ്ട്രറ്റര്‍ ഫാദര്‍ ജെയ്‌സണ്‍ കുഴിക്കണ്ടത്തില്‍ അധ്യക്ഷനായിരുന്നു. ഗീതം സ്റ്റുഡിയോ മാനേജിങ്ങ് ഡയറക്ടര്‍ ജിന്റോ ജോണ്‍ സംസാരിച്ചു. കൂടാതെ പുതുമുഖ ഗായകരും സംസാരിച്ചു. വോയിസ് ഓഫ് ആദം മ്യൂസിക്ക് പ്രൊഡക്ക്ഷന്‍സ് കാനഡയില്‍ ഓഫിസ് ആരംഭിച്ചു. അവിടെ നിന്ന് വോയിസ ഓഫ് ആദം ഡയറക്റ്റര്‍ അജിത്ത് ബേബി ഓണ്‍ലൈനിലൂടെ സംസാരിച്ചു.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
Sabu M V 24-Jul-2023
Special blessings of Jesus will be given to those who arranged the music program called Swargiya Geetikal. Regards - Sabu Moringa Matam