അടിവാരം: പൂനൂര്‍ എഎം എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ വയനാട് ചുരത്തില്‍ മഴത്തുമ്പികള്‍ 2023 ന്റെ ഭാഗമായി മഴ നടത്തവും പ്ലാസ്റ്റിക് മാലിന്യ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി പരിപാടി ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി പി.കെ. സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി .മുഹ്‌സിന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.ചുരത്തിലെ വ്യൂ പോയന്റ് പരിസരത്ത് വച്ചു നടന്ന ചടങ്ങില്‍ ജാസില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ചുരം സംരക്ഷണ സമിതി ഭാരവാഹികളായ സലീം.എം.പി, സുലൈമാന്‍ അറ്റ്‌ലസ്,ലത്തീഫ്. കെ ,ഫൈസല്‍. കെ, സമറുദ്ധീന്‍,ഷുക്കൂര്‍, നസീര്‍, ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിക്ക് നേതൃത്വം നല്‍കി.അറുപതോളം നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മഴത്തുമ്പികള്‍ 2023 ന്റെ ഭാഗമായി മലിനീകരണത്തിനെതിരെ പ്ലകാര്‍ഡുകളുമായി നടത്തിയ മഴ യാത്ര ചുരത്തിലെത്തിയ സഞ്ചാരികള്‍ക്ക് കൗതുകമായി മാറി.
വയനാട് ചുരത്തില്‍ മഴ നടത്തം നടത്തി
അഭിപ്രായങ്ങൾ (Comments)