തിരുവനന്തപുരം: കേരളത്തില്‍ 5 നഴ്‌സിംഗ് കോളജുകള്‍ക്ക് അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നഴ്സിങ് കോളജ് ആരംഭിക്കും. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉള്‍പ്പെടെ 5 മെഡിക്കല്‍ കോളജുകളുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. 5 നഴ്സിങ് കോളജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത്.നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്.
അഭിപ്രായങ്ങൾ (Comments)