താമരശ്ശേരി ചുരം: താമരശ്ശേരി ചുരത്തിന്റെ ഏഴാം വളവിലും എട്ടാം വളവിലും ഇടയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. താഴേക്ക് മറിഞ്ഞ ജീപ്പ് മരങ്ങളില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇന്നുച്ചയ്ക്ക് 12:30 യോടെയായിരുന്നു അപകടം. വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശി സഞ്ചരിച്ച ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭ്യമായ വിവരം. ഡ്രൈവര്‍ മാത്രമാണ് വണ്ടിയിലുണ്ടായിരുന്നുള്ളൂവെന്നും ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും ചുരം സംരക്ഷണ സമിതി അറിയിച്ചു. ഹൈവേ പോലീസും അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നുള്ള പോലീസും, ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അഭിപ്രായങ്ങൾ (Comments)