കേരളം

കാട്ടുപന്നികളെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെടിവെച്ചു കൊല്ലാം

 കാട്ടുപന്നികളെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്  വെടിവെച്ചു കൊല്ലാം

 

തിരുവനന്തപരം: ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയത് ഒരു വര്‍ഷം കൂടി തുടരും. ഇതിനായി വനംവകുപ്പിറക്കിയ ഉത്തരവ് മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞവര്‍ഷം മെയിലാണ് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കിയത്. ഒരു വര്‍ഷത്തേക്ക് ആയിരുന്നു അനുമതി. ഇതാണ് വീണ്ടും നീട്ടിയത്. പന്നികളെ കൊല്ലാന്‍ അനുമതി നല്‍കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക്  ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവിയും നല്‍കിയിട്ടുണ്ട്.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ