തിരുവനന്തപുരം: ബിഎസ്‌സി നേഴ്‌സിങ് കോഴ്‌സിന് പ്രവേശന പരീക്ഷ വിജയിക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഇളവ് തേടി ആരോഗ്യവകുപ്പ് വീണ്ടും നഴ്‌സിംഗ് കൗണ്‍സിലിനെ സമീപിക്കും. പ്രവേശന പരീക്ഷയില്ലാതെ പ്രവേശനം നേടുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്ന് കൗണ്‍സില്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് പ്രവേശനനടപടികള്‍ തുടങ്ങിയതിനാല്‍ വീണ്ടും പരീക്ഷ നടത്താന്‍ കഴിയില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. സര്‍ക്കാരോ സര്‍വ്വകലാശാലയോ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലെ പ്രവേശനം നല്‍കാവൂ എന്ന് രണ്ടുവര്‍ഷമായി ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തവണയും ഇക്കാര്യം മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ജൂണ്‍ 15 നകം പ്രവേശന പരീക്ഷ നടത്തണമെന്നും ഓഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങണമെന്നുമാണ് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്.
തമിഴ്‌നാടും പ്രവേശന പരീക്ഷ നടത്തിയില്ല. കര്‍ണാടക നടത്തുകയും ചെയ്തു. ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് മാനദണ്ഡമാക്കി സര്‍ക്കാര്‍ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള നടപടി എല്‍ ബി എസ് തുടങ്ങി. ജൂലൈ മൂന്നാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അസോസിയേഷനും പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്
അഭിപ്രായങ്ങൾ (Comments)