കേരളം

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തകര്‍ക്കുമോ?; പവന് ഇന്ന് കൂടിയത് 240 രൂപ

 സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തകര്‍ക്കുമോ?; പവന് ഇന്ന് കൂടിയത് 240 രൂപ

 

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. ഇന്ന് ഒരു പവന് 240 രൂപ വര്‍ദ്ധിച്ചു. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44800 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5600 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 25 രൂപ വര്‍ധിച്ച് 4645 രൂപയായി ഉയര്‍ന്നു. ഇതോടെ ഒരു പവന് 37,160 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് 79 രൂപയില്‍ എത്തി. ഹാള്‍ മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റങ്ങളില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ