കേരളം

സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും നിര്‍ത്തിവെച്ചു, സാങ്കേതിക തകരാര്‍ പരിഹരിക്കാനെന്ന് ഭക്ഷ്യവകുപ്പ് 

 സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും നിര്‍ത്തിവെച്ചു, സാങ്കേതിക തകരാര്‍ പരിഹരിക്കാനെന്ന് ഭക്ഷ്യവകുപ്പ് 

 

തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. ബില്ലിംഗില്‍ തടസം നേരിട്ട സാഹചര്യത്തില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ് റേഷന്‍ വിതരണം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബില്ലിംഗ് രീതി നിലവില്‍ വന്നതിന് പിന്നാലെ ഇന്നലെ മുതല്‍ റേഷന്‍ വിതരണത്തില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. നൂറു കണക്കിന് ആളുകളാണ് കടകളിലെത്തി റേഷന്‍ വാങ്ങാന്‍ കഴിയാതെ മടങ്ങിയത്. സൗജന്യ റേഷന്‍ നല്‍കുന്നവര്‍ക്ക് പ്രത്യേകം ബില്‍ നല്‍കണമെന്ന് നേരത്തെ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാല്‍ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷന്‍ വിതരണം മുടങ്ങുകയായിരുന്നു. 

പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയതുകൊണ്ടാണ് സാങ്കേതിക തടസ്സമുണ്ടായതെന്നും നാളെ മുതല്‍ റേഷന്‍ വിതരണം പുന സ്ഥാപിക്കുമെന്നു ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലും പറഞ്ഞു. ഓരോ കടയുടമയും ഇ- പോസ് മെഷീനില്‍ മാറ്റം വരുത്തേണ്ട സ്ഥിതിയാണ്. ഈ പ്രയാസം പരിഗണിച്ചാണ് റേഷന്‍ വിതരണം നിര്‍ത്തിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ