കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികളെ ചേര്‍ത്തുപിടിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ രജീഷ് എം.സി.എച്ചിനെ അനുമോദിച്ചു.മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹെല്‍പ്പ് ഫോര്‍ പുവേഴ്‌സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് രജീഷിനെ അനുമോദിച്ചത്.പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
നിപ്പ കാലയളവില്‍ മരണമടഞ്ഞവരുടെ ശരീരങ്ങള്‍ മറവു ചെയ്യാനും നിപ്പരോഗികള്‍ക്ക് സഹായം ചെയ്യാനും മറ്റും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന രജീഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചിരുന്നു. ദിനംപ്രതി മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികളെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളിലെത്തിച്ച് വിദഗ്ധ ചികിത്സകള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന രജീഷ് തൊട്ടടുത്ത വെള്ളിപറമ്പില്‍ രോഗികള്‍ക്ക് താമസിക്കാനായി പുവേഴ്‌സ് ഹോം എന്നൊരു സ്ഥാപനവും നടത്തുന്നുണ്ട്. തീര്‍ത്തും നിസ്വാര്‍ത്ഥ സേവകനാണ് രജീഷ്.
കീഴ്മാട് നടന്ന ചടങ്ങില്‍ ഉസ്മാന്‍ അഞ്ചുകുന്ന് അധ്യക്ഷതവഹിച്ചു.അഷ്‌റഫ് ബാലുശ്ശേരി, മൊയ്തു കൊയിലാണ്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുസ്മിത, ശീകല തുടങ്ങിയവരും പങ്കെടുത്തു. അലി കൊയിലാണ്ടി സ്വാഗതവും മൊയ്തു കൊയിലാണ്ടി നന്ദിയും പറഞ്ഞു..
അഭിപ്രായങ്ങൾ (Comments)