കേരളം

ഇന്ന് അക്ഷയ തൃതീയ; കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്

 ഇന്ന് അക്ഷയ തൃതീയ; കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: അക്ഷയ തൃതീയ ദിനമായ ഇന്ന് കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടു കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിനാകട്ടെ കഴിഞ്ഞ ദിവസത്തേക്കാള്‍ 30 രൂപ കുറഞ്ഞ് 5575 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നത്തെ വില 4635 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 30 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിനും കുറഞ്ഞത്. 

ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ