കേരളം

ഹര്‍ത്താല്‍ സ്വത്ത് കണ്ടു കെട്ടല്‍: നിരപരാധര്‍ ജപ്തി ചെയ്യപ്പെടരുത്: എസ്.വൈ.എസ്

 ഹര്‍ത്താല്‍ സ്വത്ത് കണ്ടു കെട്ടല്‍: നിരപരാധര്‍ ജപ്തി ചെയ്യപ്പെടരുത്:  എസ്.വൈ.എസ്

 

കോഴിക്കോട്: ഹര്‍ത്താലിന്റെ ഭാഗമായുള്ള ജപ്തി നടപടികളില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നു എന്നുള്ള ആക്ഷേപം സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്നും, നടന്നുവരുന്ന ജപ്തി നടപടികളില്‍ നീതികേടുണ്ടെന്ന  പരാതികള്‍ സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാവണമെന്നും എസ്‌വെഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്ക് പോലും സ്വഭാവികമായ നീതി ലഭ്യമാകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തി .എന്നിരിക്കെ, ഇത്തരം നടപടികളിലെ പക്ഷപാതിത്വവും അനവധാനതയും നിയമവാഴ്ചയുടെ ലംഘനമാകും എന്നാണ് കരുതേണ്ടത്.  ഹര്‍ത്താലുകള്‍ അന്യായമാണ്.അതിന്റെ ഭാഗമായി ഉണ്ടായ അക്രമങ്ങളും നീതീകരിക്കാവുന്നതല്ല. എന്നാല്‍ ഹര്‍ത്താലിന്റെ പിന്നാലെ നടക്കുന്ന ജപ്തി നടപടിക്രമങ്ങളും അപ്രകാരം അന്യായമായിക്കൂടാ. നിരപരാധികളുടെ വീടുകള്‍ ജപ്തി ചെയ്യപ്പെടാന്‍ ഉണ്ടായ സാഹചര്യം  അധികാരികള്‍ വ്യക്തമാക്കണമെന്നും എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു മുതല്‍  നശിപ്പിച്ചവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതില്‍ കോടതിയും പോലീസും സ്വീകരിച്ച  ശുഷ്‌കാന്തി ഇത്തരത്തിലുള്ള എല്ലാ ഹര്‍ത്താലുകളിലും ഉണ്ടാകണമെന്നും സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു .

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ