കേരളം

ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 

കൊച്ചി:കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ.ബോബി ചെമ്മണൂര്‍) ഭദ്രദീപം തെളിയിച്ചു. രവിപുരം വാര്‍ഡ് കൗണ്‍സിലര്‍ എസ്. ശശികല, ചെമ്മണൂര്‍ ക്രെഡിറ്റ്സ് & ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ടി.കെ. തോമസ്, ഫിജികാര്‍ട് സിഇഒ അനീഷ് കെ. ജോയ് എന്നിവര്‍ ആശംസകളറിയിച്ചു.ബോചെ ടൂര്‍സ് & ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുബീഷ് ഉക്കത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്‍. നന്ദി പ്രകാശിപ്പിച്ചു. ബോചെ ടൂര്‍സ് & ട്രാവല്‍സില്‍ നിന്നും ആദ്യടിക്കറ്റ് അല്‍ റയാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷെമീര്‍ ഖാന്‍ ഏറ്റുവാങ്ങി. 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ