കേരളം

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

  ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

 തൃശ്ശുര്‍: പറപ്പൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.  എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനവും, പ്ലസ്ടു പരീക്ഷയില്‍ 95.5 ശതമാനവും വിജയം സ്‌ക്കൂള്‍ നേടി. ഈ വിജയം നേടുന്നതിന് വിദ്യാര്‍ത്ഥികളെ സജ്ജരാക്കിയ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. തൃശ്ശൂര്‍ മേഖല ഡിഐജി പുട്ട വിമലാദിത്യ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് അടക്കമുള്ള പല പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടു വിദ്യാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ സാധിച്ചത് മാതാപിതാക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണെന്ന് പ്രിന്‍സിപ്പല്‍ ഡെന്‍സി ജോണ്‍ പറഞ്ഞു.

മാനേജര്‍ ഫാ.ആന്റണി ആലുക്ക അനുഗ്രഹപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ജോജി എം ജോസപ് അദ്ധ്യക്ഷതവഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോള്‍സമ്#, ജിമ്മിചൂണ്ടല്‍, ഷീന വില്‍സണ്‍, ഷീന തോമസ്, വി.പി അരവിന്ദ്,ആന്റോ സി.സി, ലീന ഇ.ജെ, ജിഷ ബേബി, പി.ടി ജോസഫ്, റോയ് ഫ്രാന്‍സിസ്,ജോയ് വി.എം, ലേഖ ഡേവില്‍(എച്ച.എം) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.ബിത ഫ്രാന്‍സിസ് തരകന്‍ നന്ദി പറഞ്ഞു.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ