കേരളം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വര്‍ണം പവന് 4550 രൂപയും പവന് 36,400 രൂപയുമായി.ഈ മാസം 12ന് 4480 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പിന്നീട് വിലയില്‍ 20 രൂപയുടെ വര്‍ധനയുണ്ടായി ഗ്രാമിന് 4500 രൂപയായി. ഈ നിലയില്‍ പിന്നീട് അഞ്ച് ദിവസത്തോളം മാറ്റമുണ്ടായില്ല. തുടര്‍ന്ന് മൂന്ന് ദിവസങ്ങളായി സ്വര്‍ണ വില വര്‍ധിച്ച് ഗ്രാമിന് 4565 രൂപയില്‍ വരെയെത്തി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. പിന്നീടാണ് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ കുറവുണ്ടാകുന്നത്. ജനുവരി 10നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് പവന് 35,600 രൂപയായിരുന്നു വില. ഒരു ഗ്രാം വെള്ളിക്ക് നിലവില്‍ 71 രൂപയാണ്. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളി ഗ്രാമിന് 100 രൂപയുമാണ്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ