കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനമുണ്ടാകും; വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും സജീവമാകും

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനമുണ്ടാകും; വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും സജീവമാകും

തിരുവന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല. അതേസമയം തുലാവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ തുടരും.ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടാനാണ് സാധ്യത. ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അറബിക്കടലിലെ ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്, ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന്റെ പ്രഭാവത്തില്‍ വെള്ളിയാഴ്ച മുതല്‍, കേരളത്തില്‍ മഴ വീണ്ടും സജീവമാകും.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ