കേരളം

സ്വര്‍ണവില ഈ മാസത്തെ ഏറ്റവുമുയര്‍ന്ന നിരക്കില്‍

 സ്വര്‍ണവില ഈ മാസത്തെ ഏറ്റവുമുയര്‍ന്ന നിരക്കില്‍

തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ ഇന്നും തുടരുന്നു. ഇന്നത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്നലത്തെ സ്വര്‍ണ്ണ വിലയെ അപേക്ഷിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒരു  ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നും 4610 രൂപയാണ് വില.

ഒരു പവന്‍ സ്വര്‍ണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വര്‍ണ്ണ വിലയെ അപേക്ഷിച്ച് ഉയര്‍ന്നു നില്‍ക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 4590 രൂപയായിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36720 രൂപയായിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണവില 36880 രൂപയായി. ഇന്നും ഒരു പവന്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല.

നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വര്‍ണ്ണവില 3,  4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണവില. 35760 രൂപയായിരുന്നു നവംബര്‍ ഒന്നിലെ സ്വര്‍ണ്ണവില. 14 ദിവസങ്ങള്‍ക്കിപ്പുറം 1120 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്.

അവസാന 12 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ഈ മാസം 35760 രൂപയില്‍ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവന്‍ സ്വര്‍ണ്ണവില 36880  രൂപയിലേക്ക് കുതിച്ചത്. സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ ഹോള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം തന്നെ വാങ്ങിക്കുവാന്‍ ശ്രദ്ധിക്കുക. ആഭരണ ശാലകള്‍ ഹോള്‍മാര്‍ക്ക് മുതലുള്ള സ്വര്‍ണം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന് നിയമമുണ്ട്. വില്‍ക്കപ്പെടുന്ന സ്വര്‍ണത്തിന് ഗുണമേന്മ ഉറപ്പുവരുത്താനാണിത്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ