മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തര്‍ക്ക് ആവശ്യമായ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളില്‍ നിന്നുമാണ് ദിവസേന മുന്‍ കൂട്ടി റിസര്‍വേഷന്‍ നല്‍കി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.ഭക്ത ജനങ്ങള്‍ക്ക് തിരക്കില്ലാതെ റിസര്‍വ്വ് ചെയ്ത ബസ്സുകളില്‍ സീറ്റ് ഉറപ്പാക്കുന്നതിന് ഒപ്പം ബസ്സുകള്‍ ചാര്‍ട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കും. കൂടാതെ നിലക്കല്‍ – പമ്പ എസി, നോണ്‍ എസി, ചെയിന്‍ സര്‍വീസിലേക്കും മുന്‍ കൂട്ടി റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്. ഇരു വശത്തേക്കുമായും ടിക്കറ്റ് റിസര്‍വ് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ബുക്കിംഗിലൂടെ പ്രത്യേക എസി / നോണ്‍ എസി ബസ് ലഭിക്കുന്നതിന് 40 പേര്‍ ചേര്‍ന്ന് തുക മുന്‍കൂര്‍ അടച്ച് ബുക്ക് ചെയ്താല്‍ മതിയാകും.എന്റെ കെ.എസ്.ആര്‍.ടി.സി, ംംം.സലൃമഹമൃരേ.രീാ, ീിഹശിലസലൃമഹമൃരേ.രീാ എന്നീ സൈറ്റുകള്‍ വഴിയും മുന്‍കൂര്‍ റിസര്‍വ്വ് ചെയ്യുന്നതിന് സൗകര്യം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 18005994011 നമ്പരിലേക്കും ൃിെസെൃരേ@സലൃമഹമ.ഴീ്.ശി എന്ന മെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
അഭിപ്രായങ്ങൾ (Comments)