കേരളം

കര്‍ഷകരുടെ നഷ്ടപരിഹാര അപേക്ഷകളില്‍ 30 ദിവസത്തിനകം പരിഹാരം കാണും; മന്ത്രി പി പ്രസാദ്

കര്‍ഷകരുടെ നഷ്ടപരിഹാര അപേക്ഷകളില്‍ 30 ദിവസത്തിനകം പരിഹാരം കാണും; മന്ത്രി പി പ്രസാദ്

കര്‍ഷകരുടെ നഷ്ടപരിഹാര അപേക്ഷകളില്‍ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍. ഒക്ടോബറിലെ പ്രളയത്തില്‍ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത് കൃഷിമന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.2018ലെ പ്രളയത്തില്‍ കൃഷി നശിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. ആക്ഷേപമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കര്‍ഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ഷകരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യം 30 ദിവസത്തിലധികം പോകില്ല. ഇക്കാര്യം പരിശോധിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ