കേരളം

ആദ്യ ഡോസ് എടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശനം; തീരുമാനം ഇന്ന്

ആദ്യ ഡോസ് എടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശനം; തീരുമാനം ഇന്ന്

 

ആദ്യ ഡോസ് കൊവിഡ് വാക്‌സിനെടുത്തവരെ തീയറ്ററില്‍ പ്രവേശിപ്പിക്കുന്നതില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. കൊവിഡ് അവലോകന യോഗം വിഷയം പരിഗണിക്കും. സിനിമാ സംഘടനകള്‍ ഈ ആവശ്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു.തീയറ്ററുകള്‍ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിനോദ നികുതിയില്‍ ഇളവ് വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യം യോഗം ചര്‍ച്ചചെയ്യും. അതേസമയം മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.

'മരക്കാര്‍' തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ