കോഴിക്കോട്: പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ ഇ.ആര്‍.ടി പരിശീലനത്തിന്റെ ഭാഗമായി കോഴിക്കോട് മേയ്ത്ര ആശുപത്രി പള്‍സ് എമര്‍ജന്‍സി ടീമിന് ആധുനിക ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കി. കോഴിക്കോട് മേയ്ത്ര ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലാസില്‍ ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. മിഷാല്‍ ജോണി ന്യൂറോ എമര്‍ജന്‍സിയെ കുറിച്ച് ക്ലാസെടുത്തു. ബേസിക് ലൈഫ് സപ്പോര്‍ട്ടിനെ കുറിച്ച് ഡോ.അബ്ദുള്ള (എമര്‍ജന്‍സി വിഭാഗം മേയ്ത്ര ആശുപത്രി ) ക്ലാസെടുത്തു. പള്‍സ് എമര്‍ജന്‍സി റെസ്‌പ്പോണ്ട് ടീമിലെ 80 അംഗങ്ങള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.ചടങ്ങില്‍ മേയ്ത്ര മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ പ്രവീണ്‍ നായര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സലീം കല്‍പ്പറ്റ, ആനന്ദന്‍ പാലപറ്റ. എന്നിവര്‍ സംസാരിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ റിഗില്‍ നാഥ് നന്ദി പറഞ്ഞു
അഭിപ്രായങ്ങൾ (Comments)