പ്ലസ് വണ്‍ കോഴ്‌സിനുള്ള മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനായി അപേക്ഷ ക്ഷണിച്ച് സര്‍ക്കാര്‍. എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ അഭാവം ബോധ്യപ്പെട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ താത്കാലികമായാണ് സീറ്റ് വര്‍ധിപ്പിക്കുന്നത്. അത് അടുത്ത വര്‍ഷം ഉണ്ടാകില്ല.ഈ ഒരു ബാച്ചിന് വേണ്ടി മാത്രമായി സീറ്റ് വര്‍ധിപ്പിക്കനാണ് സര്‍ക്കാര്‍ തീരുമാനം. അതിനുള്ള അനുപാതവും സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. 10 മുതല്‍ 20 ശതമാനം എന്ന മാര്‍ജിനല്‍ സീറ്റ് വര്‍ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയാണ് ആവശ്യമുള്ള സ്‌കൂളുകള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പരിശോധിച്ച് താത്കാലികമായി സീറ്റ് വര്‍ധിപ്പിച്ച് നല്‍കുന്ന രീതിയിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്.
അഭിപ്രായങ്ങൾ (Comments)