കേരളം

ധൈര്യമായി കുട്ടികളെ സ്‌കൂളില്‍ വിടാമെന്ന് വിദ്യാഭ്യാസ മന്ത്രി

ധൈര്യമായി കുട്ടികളെ സ്‌കൂളില്‍ വിടാമെന്ന് വിദ്യാഭ്യാസ മന്ത്രി

നാളെ സുപ്രധാന ദിനമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലെത്തും,കുട്ടികളെ ധൈര്യമായി സ്‌കൂളില്‍ എത്തിക്കാമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകള്‍ ഒഴികെ എല്ലാ സ്‌കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട. ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. സ്‌കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകള്‍ രൂപീകരിക്കും.ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നല്‍കും. 24300 തെര്‍മ്മല്‍ സ്‌ക്യാനര്‍ വിതരണം ചെയ്തിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നും അവര്‍ ഓണ്‍ലൈനായി വിദ്യാഭ്യാസം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ