പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതി താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ആവശ്യം സുപ്രിംകോടതി തള്ളി. അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.സുപ്രിംകോടതിയുടെ നടപടി എന്‍ ഐ എയ്ക്ക് വലിയ തിരിച്ചടിയാണ്. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങള്‍ എന്‍ ഐ എ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങള്‍ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. മുന്‍പ് എന്‍ഐഎ കോടതിയില്‍ അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ താഹക്ക് ജാമ്യം നല്‍കിയിരുന്നില്ല.
അഭിപ്രായങ്ങൾ (Comments)