കേരളം

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നു

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നു

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കും. തിങ്കളാഴ്ച തീയറ്റര്‍ തുറന്നെങ്കിലും പ്രദര്‍ശനം ഉണ്ടായിരുന്നില്ല.നോ ടൈം ടു ഡൈ, വെനം തുടങ്ങിയ ഇംഗ്ലീഷ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ വ്യാഴ്ച്ച തീയറ്ററുകളില്‍ എത്തും.മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയില്‍ ചേരുന്ന ഫിലിം ചേംബര്‍ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം സിനിമ സംഘടനകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല യോഗത്തിനും സാധ്യതയുണ്ട്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ