തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത 5 ദിവസം വരെ കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ (ഒക്ടോബര്‍ 26) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം രാജ്യത്തു നിന്ന് പൂര്‍ണമായും പിന്‍വാങ്ങാനും തുലാവര്‍ഷം ആരംഭിക്കാനുമാണ് സാധ്യത. ചൊവ്വാഴ്ചയോടെ തുലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു.
അഭിപ്രായങ്ങൾ (Comments)