കേരളം

മധ്യകേരളത്തില്‍ കനത്ത മഴ

മധ്യകേരളത്തില്‍ കനത്ത മഴ

തിരുവനന്തപുരം: മധ്യകേരളത്തില്‍ കനത്ത മഴ (വലമ്്യ ൃമശി) . കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ഉണ്ടായി. ആളപായമില്ല.  മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ചെറുതോടുകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഈരാറ്റുപേട്ടയിലും കനത്ത മഴയാണ്. 

സംസ്ഥാനത്ത് വൈകുന്നേരം മുതല്‍ അടുത്ത രണ്ടുദിവസം കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ചൊവ്വാഴ്ച്ചയോടെ തുലാവര്‍ഷം തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന് മുന്നോടിയായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. നിലവില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.  നാളെയും മറ്റന്നാളും മഴ തുടരും. വിഴിഞ്ഞത്ത് ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച ബോട്ടിലെ മത്സ്യത്തൊഴിലാളികളെ തീരസേന രക്ഷിച്ചു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ