കേരളം

സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ; വരും ദിവസങ്ങളില്‍ മഴ തുടരും, ചൊവ്വാഴ്ച തുലാവര്‍ഷം തുടങ്ങും

സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ; വരും ദിവസങ്ങളില്‍ മഴ തുടരും, ചൊവ്വാഴ്ച തുലാവര്‍ഷം തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലകളില്‍ ശക്തമായ മഴ. തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. മണിക്കൂറില്‍ 40 കി മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മേഘസാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. 

ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായാണ് നിലവില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതും മഴ വീണ്ടും ശക്തമാകുന്നതും. കിഴക്കന്‍ കാറ്റിനോട് അനുബന്ധമായാണ് ചക്രവാതച്ചുഴിയും രൂപപ്പെട്ടത്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ചക്രവാതച്ചുഴി കൂടി കണക്കിലെടുത്താണ് !ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്ന മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്.

കല്ലാര്‍കുട്ടി, ഇടുക്കി, കുണ്ടള, ഷോളയാര്‍, കക്കി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, പൊന്മുടി, പീച്ചി ഡാമുകളില്‍ നിലവില്‍ റെഡ് അലര്‍ട്ടാണ്.  ഇന്ന് സ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രതീക്ഷത്ര മഴമേഘങ്ങള്‍ ഇല്ലാതിരുന്നതോടെ ഇന്നത്തെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. പക്ഷെ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പെരിന്തല്‍മണ്ണ മേഖലയില്‍ മഴ തുടരുകയാണ്. താഴെക്കോട്  അരക്കുപറമ്പ് മാട്ടറക്കലില്‍ മലങ്കട മലയിലും, ബിടാവുമലയിലും ചെറിയ രീതിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. 60 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. 

 

മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി. മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍ തോടിലുമാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലംഡാം പൊലീസ് അറിയിച്ചുആളുകളെ മാറ്റിപ്പാര്‍പ്പിയ്ക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ