കേരളം

മഴക്കെടുതി; സംസ്ഥാനത്ത് 200 കോടി രൂപയുടെ കാര്‍ഷിക നഷ്ടമെന്ന് മന്ത്രി പി പ്രസാദ്

മഴക്കെടുതി; സംസ്ഥാനത്ത് 200 കോടി രൂപയുടെ കാര്‍ഷിക നഷ്ടമെന്ന് മന്ത്രി പി പ്രസാദ്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 200 കോടി രൂപയുടെ കാര്‍ഷിക നഷ്ടമെന്ന് മന്ത്രി പി പ്രസാദ്.കുട്ടനാട്ടില്‍ മാത്രം 18 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കൃഷി വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക നഷ്ടത്തിന്റെ കണക്കെടുപ്പ് ഉടന്‍ എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പുനരധിവാസ നടപടികള്‍ ആരംഭിക്കുമെന്ന് കൊക്കയാര്‍, പെരുവന്താനം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ