കണ്ണൂര്‍: പ്രതികൂല കാലാവസ്ഥ പ്രവചനം നിലനില്‍ക്കെ കണ്ണൂര്‍ സര്‍വ്വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചു. ഇരുപതാം തീയതി മുതല്‍ 22വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത് . പ്രായോഗിക പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴക്കെടുതി കാരണം എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയും ഈ മാസം 20, 22 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിയിരുന്നു. രണ്ടാം സെമസ്റ്റര്‍ ബി ടെക്, ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. മധ്യകേരളത്തില്‍ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പിഎസ്സി പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. ഒക്ടോബര്‍ 21 (വ്യാഴം), ഒക്ടോബര്‍ 23 (ശനി) ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പിഎസ്സി വാര്‍ത്താക്കുറപ്പ്. ഒക്ടോബര്‍ 23ന് നടത്താനിരുന്ന പിഎസ്സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബര്‍ 30ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.
അഭിപ്രായങ്ങൾ (Comments)