കേരളം

ഡാമുകള്‍ ജാഗ്രതയോടെ തുറക്കും; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഡാമുകള്‍ ജാഗ്രതയോടെ തുറക്കും; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളില്‍ ഒക്ടോബറില്‍ ഇത്രയും വെള്ളം എത്തുന്നത് അപൂര്‍വമായിയാണ്. 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന സാഹചര്യമാണിതെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ വ്യക്തമാക്കി.

നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്കാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായത്. രണ്ട് ഷട്ടറുകള്‍ 50 സെ.മീ വീതം ഉയര്‍ത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. ജില്ലാ ഭരണകൂടം ഇടുക്കി അണക്കെട്ടിനു സമീപ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എറണാകുളം ഇടമലയാര്‍ ഡാം നാളെ രാവിലെ ആറ് മണിക്ക് തുറക്കാണ് തീരുമാനം. രണ്ട് ഷട്ടറുകള്‍ തുറക്കും . 80 സെ.മി വീതമാകും ഷട്ടറുകള്‍ തുറക്കുകയെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഡാം തുറക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ആലുവ, പറവൂര്‍ മേഖലകളെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം കൂടി തുറക്കുന്ന സാഹചര്യത്തില്‍ അതനുസരിച്ചുള്ള ക്രമീകരണം ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ ജാഫര്‍ മാലിക് കൂട്ടിച്ചേര്‍ത്തു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ