കേരളം

തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും

തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും

തുലാമാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യു വഴിയാണ് ബുക്കിംഗ്. ഈ മാസം 21വരെയാണ് പൂജകള്‍. നാളെ മുതല്‍ മുതല്‍ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടാകും. പ്രതിദിനം 15,000 പേര്‍ക്കാണ് പ്രവേശനം.ഇതിനായി പൊലീസിന്റെ വെര്‍ച്വല്‍ ക്യു ബുക്കിംഗ് തുടങ്ങി. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ സര്‍ട്ടിഫിക്കറ്റും അല്ലാത്തവര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ