കേരളം

നിയമസഭ കയ്യാങ്കളി കേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി, നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി

നിയമസഭ കയ്യാങ്കളി കേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി, നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി

 

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി  ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 22 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.വി ശിവന്‍കുട്ടിക്ക് പുറമേ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍, കെ അജിത് എന്നിവരാണ് കേസിലെ പ്രതികള്‍.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ