സംസ്ഥാനത്തെ സിറോ സര്‍വേ ഫലം പുറത്തുവിട്ടു സര്‍ക്കാര്‍. ആറ് വിഭാഗങ്ങളില്‍ 13,336 സാമ്പിളുകള്‍ പരിശോധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ കൊവിഡ് ആന്റിബോഡിയുണ്ടെന്നാണ് സിറോ സര്‍വെയിലേ കണ്ടെത്തല്‍.കുട്ടികളില്‍ 40.2 ശതമാനം ആന്റിബോഡി സാന്നിധ്യമുണ്ട്?. 49 വയസുവരെയുള്ള സ്ത്രീകളില്‍ 65.4%, തീരമേഖലയില്‍ 87.7%, ചേരിപ്രദേശങ്ങളില്‍ 85.3% എന്നിങ്ങനെയാണ് ആന്റിബോഡിയുടെ സാന്നിധ്യം. ആദിവാസി മേഖലയില്‍ 18 വയസിന് മുകളില്‍ 78.2 പേരിലും ആന്റിബോഡിയുണ്ട്.
സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ആളുകള്‍ക്കിടയില്‍ പഠനം നടത്തിയത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ 40 ശതമാനത്തിലേറെ പ്രതിരോധ ശേഷി കൈവരിച്ചത് നല്ല സൂചനയെന്നാണ്? വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
അഭിപ്രായങ്ങൾ (Comments)