കേരളം

പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി; രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി; രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്ക് ഇഷ്ട വിഷയങ്ങളില്‍ സീറ്റ് ഉറപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇക്കാരണത്താല്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല.സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്‌കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.നാക്ക് പിഴ എല്ലാവര്‍ക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. ആക്ഷേപങ്ങള്‍ക്ക് മറുപടിപറയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതില്‍ ബിജെപിക്ക് വാശിയും വൈരാഗ്യമുള്ളവരുണ്ടെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ