കേരള പൊലീസിന്റെ അഭിമാനം ഉയര്‍ത്തി രണ്ട് ഉദ്യോഗസ്ഥര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക്. മലബാര്‍ സ്‌പെഷ്യല്‍ പൊലീസില്‍ നിന്ന് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഡെപ്യൂട്ടേഷനില്‍ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാറും ഇടുക്കി ശാന്തന്‍പാറ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി കെ അനീഷുമാണ് സിവില്‍ സര്‍വീസിലേയ്ക്ക് പ്രവേശിക്കുന്നത്.
നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാര്‍ പതിനൊന്നാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക് എത്തുന്നത്. കോഴിക്കോട് ഫറൂഖ് കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം 2017ല്‍ പൊലീസില്‍ ചേര്‍ന്നു. തൃശൂരിലെ പരിശീലന കേന്ദ്രത്തില്‍ രണ്ടുവര്‍ഷം സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ എത്തിയത്.
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ അനീഷ് ഇപ്പോള്‍ ശാന്തന്‍പാറ സ്‌റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്. 59-ാം റാങ്കാണ് അദ്ദേഹത്തിന് ലഭിച്ചത്. രാജകുമാരി എന്‍എസ്എസ് കോളജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ബിരുദവും തൊടുപുഴ ഐഎച്ച്ആര്‍ഡിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും നേടിയശേഷം 2005ലാണ് പൊലീസില്‍ പ്രവേശിച്ചത്.
അഭിപ്രായങ്ങൾ (Comments)