കേരളം

മോന്‍സണ്‍ മാവുങ്കല്‍ ഒക്ടോബര്‍ ഏഴ് വരെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍

മോന്‍സണ്‍ മാവുങ്കല്‍ ഒക്ടോബര്‍ ഏഴ് വരെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് െ്രെകം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോന്‍സണിനെ െ്രെകം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്.

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് െ്രെകം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോന്‍സണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണിനെ മൂന്ന് ദിവസത്തേക്ക് കൂടി എറണാകുളം എസിജെഎം കോടതി െ്രെകം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം മോന്‍സണുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് മോന്‍സണ് പൊലീസ് സംരക്ഷണം നല്‍കിയതെന്നായിരുന്നു കോടതി ചോദിച്ചത്. മോന്‍സണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

അതിനിടെ മോന്‍സണിന്റെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വ്യാജമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്. ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വ്യാജ നമ്പറുകളാണ് കാറുകളില്‍ ഉപയോഗിച്ചിരുന്നത്. വീട്ടുമുറ്റത്തെ എട്ട് വാഹനങ്ങളില്‍ അഞ്ചും കണ്ടം ചെയ്തതാണ്. ഈ വാഹനങ്ങളുടെ വിവരങ്ങള്‍ തേടി നാലു സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് നല്‍കും. നമ്പറുകള്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ മോന്‍സനെതിരെ കേസെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ