കേരളം

മഴമുന്നറിയിപ്പ് പുതുക്കി; ഇടുക്കിയിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

മഴമുന്നറിയിപ്പ് പുതുക്കി; ഇടുക്കിയിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

ഇടുക്കിയില്‍ നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ( ശറൗസസശ ൃലറ മഹലൃ േംശവേറൃമംി )സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യെല്ലോ അലേര്‍ട്ടാണ് ഈ ജില്ലകളില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്നലെ കനത്ത മഴയാണ് വിവിധ ജില്ലകളില്‍ ഉണ്ടായത്. കോട്ടയത്തും, പാലക്കാടും കനത്ത മഴയെ തുടര്‍ന്ന് മരം കടപുഴകി വീണ് ഗതാഗത തടസം ഉണ്ടാകുകയും, മണ്ണിടിച്ചില്‍ സംഭവിക്കുകയും ചെയ്തു.

കോട്ടയത്ത് ദേശീയപാത 183ല്‍ മരം വീണ് ഗതാഗതം ഗതാഗതം തടസപ്പെട്ടു. പെരുന്താനത്തിന് സമീപം ചുഴുപ്പിലും, കൊടുകുത്തിയിലുമാണ് ശക്തമായ മഴയിലും കാറ്റിലും മരം വീണത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മരംമുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പാലക്കാട് അട്ടപ്പാടിയില്‍ കാരറഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ എത്തി മണ്ണ് നീക്കി. നെല്ലിയാമ്പതിയില്‍ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. നെല്ലിയാമ്പതിയിലും റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ