കേരളം

സംവരണ രീതിയില്‍ തെറ്റില്ല; അധ്യാപക നിയമനം ശരിവെച്ച് ഹൈക്കോടതി

സംവരണ രീതിയില്‍ തെറ്റില്ല; അധ്യാപക നിയമനം ശരിവെച്ച് ഹൈക്കോടതി

 

കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സംവരണം കണക്കാക്കിയ രീതിയില്‍ തെറ്റില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്. സര്‍ക്കാരും സര്‍വകലാശാലയും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിള്‍ ബഞ്ച് നിയമനങ്ങള്‍ റദ്ദാക്കിയത്. സര്‍വ്വകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകള്‍ക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ നിലപാട്. എന്നാല്‍ ഓരേ കാറ്റഗറിയിലും ഓരേ ശമ്പള സ്‌കെയിലിലും വ്യത്യസ്ത ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ