കേരളം

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു

 

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ (81) അന്തരിച്ചു. സംസ്‌കാരം നാളെ. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി.ചെല്ലപ്പന്‍ നായരുടെ മകനാണ്. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഹരിശങ്കര്‍, ഗായത്രി. 1982–87 കാലത്ത് മുഖ്യമന്ത്രി കെ.കരുണാകരന്റെ സെക്രട്ടറിയായിരുന്നു.

എഴുത്തുകാരന്‍ കൂടിയായ അദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ കളക്ടറായി സേവനമനുഷ്ടിച്ച അദേഹം ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ ആര്‍ട്‌സ് കോളജില്‍ ജോലി ചെയ്തു. തുടര്‍ന്ന് സിവില്‍ സര്‍വീസിലെത്തി.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ