കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണത്തിലേക്ക് വയനാട് വാട്‌സാപ്പ് കൂട്ടായ്മ സമാഹരിച്ച 251815രൂപ കൈമാറി. കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍ ഫണ്ട് ഏറ്റുവാങ്ങി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് , ട്രഷറര്‍ എം.എ സമദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ഇസ്മായില്‍, ജില്ലാ പ്രസിഡണ്ട് എം.പി, നവാസ്, ജനറല്‍ സെക്രട്ടറി സി.കെ ആരിഫ്, കെ.ഹാരിസ്, ഉവൈസ് എടവെട്ടന്‍, ജാസര്‍ പാലക്കല്‍, ജാഫര്‍ മാസ്റ്റര്‍, ഹാരിസ് കാട്ടിക്കുളം, സമദ് കണ്ണിയന്‍, കബീര്‍ മാനന്തവാടി ചടങ്ങില്‍ സംബന്ധിച്ചു.യൂത്ത് ലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികളും യഹ്യാഖാന്‍ തലക്കല്‍ . വി എം അബൂബക്കര്‍ , അസീസ് കോറോം എന്നിവരുടെ നേതൃത്വത്തിലുള്ള അഡ്മിന്‍ പാനലാണ് ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയത്.
അഭിപ്രായങ്ങൾ (Comments)