കേരളം

സെപ്തംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 

സെപ്തംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 

തിരുവനന്തപുരം:  കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച സെപ്തംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു.രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍.പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വാഹനങ്ങള്‍ നിര്‍ത്തിയിട്ടും, വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് തീരുമാനിച്ചിട്ടുണ്ട്. 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താലിന്റെ വിളംബരം അറിയിക്കും.

 

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ