കേരളം

നിപ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നെഗറ്റീവായത് ആശ്വാസകരം: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നെഗറ്റീവായത് ആശ്വാസകരം: മുഖ്യമന്ത്രി

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ നെഗറ്റീവായത് ആശ്വാസമെന്ന മുഖ്യമന്ത്രി. നിപ ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കും. അപകട സാധ്യത കൂടിയവരെ 21 ദിവസം കര്‍ശന റൂം നിരീക്ഷണത്തിലാക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ്ഫീവര്‍ സര്‍വെയിലന്‍സ് നടത്തി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബോധവത്ക്കരണവും ആരംഭിച്ചിട്ടുണ്ട്.

വവ്വാലുകളുടെയും വവ്വാല്‍ കടിച്ച പഴങ്ങളുടെയും ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാല്‍ പരിശോധന കേന്ദ്രത്തിലേക്ക് അയക്കും. ചത്ത വാവലുകളെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമത്രി അറിയിച്ചു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ ഹൗസ് ട്ടോ ഹൗസ് സര്‍വേ നടത്തി. 15000ത്തോളം വീടുകളിലായി 68000 ആളുകളായിലാണ് സര്‍വേ നടത്തിയത്. അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള്‍ മറ്റും ഈ പ്രദേശങ്ങളില്‍ നടന്നിട്ടുണ്ടോ എന്നറിയുവാന്‍ വേണ്ടിയാണ് സര്‍വേ നടത്തിയത്. സര്‍വ്വേയില്‍ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരിയ ലക്ഷണങ്ങളുള്ളവരും റൂം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും കൊവിഡ് നിപ ടെസ്റ്റുകള്‍ നടത്തുന്നതിന് നാല് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ