കേരളം

നിപയില്‍ കേരളത്തിന് ആശ്വാസം, ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവ്

നിപയില്‍ കേരളത്തിന് ആശ്വാസം, ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകള്‍ കൂടി നിപ നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ഇത് വരെ 68 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി, 274 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ ഏഴ് പേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്.  പ്രദേശത്ത് നടത്തിയ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേയില്‍ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ട്. 2 മൊബൈല്‍ ടീം സ്ഥലത്ത് പരിശോധന നടത്തും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി അടച്ചിടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണെന്നും ആരോഗ്യമന്ത്രി പറയുന്നു. 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ