കേരളം

ഓണത്തിനുശേഷം കൊവിഡ് കേസുകളില്‍ കുതിപ്പ് ; പത്ത് ദിവസത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് അവലോകന റിപ്പോര്‍ട്ട്

ഓണത്തിനുശേഷം കൊവിഡ് കേസുകളില്‍ കുതിപ്പ് ; പത്ത് ദിവസത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് അവലോകന റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: ഓണത്തിനുശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24ശതമാനം വര്‍ധന. ഒരാളില്‍ നിന്ന് എത്രപേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര്‍ നോട്ട് 0.96ല്‍ നിന്ന് 1.5ആയി ഉയര്‍ന്നിട്ടുണ്ട്. ആര്‍ നോട്ട് വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ രോഗികളുടെ എണ്ണത്തില്‍ ഇനി വലിയ വര്‍ധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പത്ത് ദിവസത്തിനുള്ളില്‍ രോ?ഗികളുടെ എണ്ണം കുറയാമെന്നും സര്‍ക്കാരിന്റെ കൊവിഡ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഈ ആഴ്ച പ്രതിദിന രോ?ഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സര്‍ക്കാരിന്റെ കൊവിഡ് സാധ്യത റിപ്പോര്‍ട്ട് പറയുന്നു. 

വാക്‌സിനഷനില്‍ കാര്യമായ പുരോഗതി ഉണ്ടായതിനാലും 60 വയസിന് മുകളില്‍ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത സ്ഥിതിക്കും രോ?ഗാവസ്ഥ ഗുരുതരമാകില്ലെന്നാണ് വിലയിരുത്തല്‍. ഐ സി യു, വെന്റിലേറ്റര്‍ എന്നിവയില്‍ പ്രവേശിക്കപ്പെടുന്ന രോ?ഗികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകില്ല. എന്നാല്‍ ഓക്‌സിജന്‍ ആവശ്യമുള്ള രോ?ഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം ചികില്‍സയിലുള്ള നല്ലൊരു ശതമാനം രോ?ഗികള്‍ക്കും ഓക്‌സിജന്‍ നല്‍കിയുള്ള ചികില്‍സ ആവശ്യമായി വരികയാണെന്ന് ആരോ?ഗ്യ വിദഗ്ധര്‍ പറയുന്നു.

നിലവില്‍ മലപ്പുറം, തൃഷൂര്‍ , കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കന്‍ ജില്ലകളിലാണ് രോഗബാധിതരിലേറെയും. എന്നാല്‍ ഒരാളില്‍ നിന്ന് എത്രപേരിലേക്ക് രോ?ഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര്‍ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ജില്ലകളിലും രോഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തല്‍.

കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ രോ?ഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള ഇന്‍കുബേഷന്‍ സമയം ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. ഇത് മൂന്ന് ദിവസം എന്ന കണക്കിലേക്കും എത്തുന്നുണ്ട്. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും വാക്‌സീന്‍ പരമാവധി വേ?ഗത്തിലാക്കാകുകയും ചെയ്തതോടെ വലിയതോതില്‍ ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന കൊവിഡ് നിയന്ത്രണ വിധേയമാക്കാമെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ