കേരളം

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; ഒരാഴ്ചയ്ക്കിടെ താഴ്ന്നത് 1,320 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; ഒരാഴ്ചയ്ക്കിടെ താഴ്ന്നത് 1,320 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തകര്‍ച്ച തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പവന്‍ 400 രൂപ കുറഞ്ഞ് 34,680 രൂപയായിരുന്നു. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചയ്ക്കിടെ പവന്‍ 1320 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച മാത്രം പവന്റെ വില 600 രൂപയാണ് താഴെ പോയത്.

ആഗോളതലത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ തുടര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സി.ല്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 1.3 ശതമാനം കുറഞ്ഞ് 46,029 രൂപയായി. കഴിഞ്ഞ ദിവസത്തെ വിലയില്‍നിന്ന് ആയിരം രൂപയുടെ ഇടിവാണുണ്ടായത്.

തൊഴില്‍ സാധ്യതാ സൂചിക ഉയര്‍ന്നതോടെ യു.എസ് ഫെഡ് റിസര്‍വ് പ്രതീക്ഷിച്ചതിലും നേരത്തെ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തെ ബാധിച്ചത്. അതോടെ സ്‌പോട് ഗോള്‍ഡ് വില 4.4 ശതമാനം താഴ്ന്ന് ട്രോയ് ഔണ്‍സിന് 1,722.06 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ