കേരളം

 ഹൈറിസ്‌ക് കാറ്റഗറിയില്‍ നിന്നും ഫര്‍ണ്ണിച്ചര്‍ മേഖലയെ ഒഴിവാക്കണം: ഫ്യൂമ്മ

   ഹൈറിസ്‌ക് കാറ്റഗറിയില്‍ നിന്നും ഫര്‍ണ്ണിച്ചര്‍ മേഖലയെ ഒഴിവാക്കണം: ഫ്യൂമ്മ

തിരുവന്തപുരം: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്-കേന്ദ്രീകൃത പരിശോധന സംവിധാനം അംഗീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് 29.7.2021 ല്‍ പുറപ്പെടുവിച്ച് ഉത്തരവില്‍ 300 എസ്.ക്യു.എമ്മിന് മുകളില്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനങ്ങളെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുത്തിയിരിക്കുകയാണെന്നും വ്യവസായ നയത്തെ ഏറെ പ്രതീക്ഷയോടെ  നോക്കിയിരുന്ന  വ്യവസായ മേഖലയ്ക്ക് ഈ ഉത്തരവിലൂടെ  അപ്രതീക്ഷിതമായ ആഘാതമാണ് നല്‍കിയതെന്നും ഫര്‍ണ്ണിച്ചര്‍ മാനിഫാക്‌ച്ച്വേഴ്‌സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആരോപിച്ചു. ഇത് ഫര്‍ണ്ണിച്ചര്‍ മേഖലയുടെ നിലനില്‍പ്പിനെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നില്‍ കണ്ടുകൊണ്ട് ഹൈ റിസ്‌ക് കാറ്റഗറിയില്‍ നിന്നും ഫര്‍ണ്ണിച്ചര്‍ മേഖലയെ ഒഴുവാക്കുന്നതിനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഫ്യൂമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍, വൈസ് പ്രസിഡന്റുമാരായ ബൈജു രാജേന്ദ്രന്‍, മുസ്തഫ എന്നിവര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വി.ഗോവിന്ദന്‍മാസ്റ്റര്‍, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവരെ നേരില്‍ കണ്ട് കൂടിക്കാഴ്ച്ച നടത്തി നിവേദനം നല്‍കി.

കോവിഡ് നിയന്ത്രണങ്ങളില്‍ സ്ഥാപനങ്ങല്‍ അടഞ്ഞുകിടക്കുന്നതി മൂലം നേരാട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഫര്‍ണ്ണിച്ചര്‍  മേഖലയെ കൈപിടിച്ചുയര്‍ത്തുവാന്‍ പ്രത്യേക സാമ്പത്തിത പാക്കേജ് ഉള്‍പ്പടെയുള്ള ആശ്വാസ പദ്ധതികള്‍ എത്രയും പെട്ട് തന്നെ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്കും നേരിട്ട് നിവേദനം നല്‍കി,

കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളമെന്ന് മപഖ്യമന്ത്രിയും, മാന്ത്രിമാരും പ്രതിപക്ഷ നേതാവും ഉറപ്പ് നല്‍കിയതായി ഫ്യൂമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ അറിയിച്ചു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ