കേരളം

ഇന്ന് കൊവിഡ് അവലോകന യോഗം ചേരും; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാം

ഇന്ന് കൊവിഡ് അവലോകന യോഗം ചേരും; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരാധാനലയങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കണമെന്ന വിവിധ മത സാമുദായിക സംഘടനകളുടെ ആവശ്യം യോഗം വിലയിരുത്തും.ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നത് സംബന്ധിച്ചും കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കുന്നത് അടക്കം കൂടുതല്‍ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചേക്കും.കഴിഞ്ഞയാഴ്ച ലോക്ക്ഡൗണ്‍ ലഘൂകരിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. വാരാന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. അതേസമയം സംസ്ഥാനത്ത് ജനിതക വകഭേദം വന്ന ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നത്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ